അമിതവേഗം ചോദ്യംചെയ്തതിന് പിന്നാലെ സംഘര്‍ഷം; യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി, ബൈക്ക് കത്തിച്ചു


മലനട വലിയവിളഭാഗത്തെ റോഡിൽ കത്തിയമർന്ന ബൈക്ക്

ശാസ്താംകോട്ട: ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിനെത്തുടര്‍ന്ന് പോരുവഴി ഇടയ്ക്കാട് വലിയവിളഭാഗത്ത് യുവാക്കളും പ്രദേശവാസികളും ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ തീയിട്ട ബൈക്ക് കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒന്‍പതോടെ മലനടയ്ക്കു വടക്ക് പൂരിശ്ശേരില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.

ഇതുവഴിയുള്ള റോഡിലൂടെ വേഗത്തില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ പ്രദേശവാസികളായ ചിലര്‍ തടഞ്ഞ് ചോദ്യംചെയ്തു. വാഹനത്തിന്റെ താക്കോല്‍ ഇവരില്‍ ആരോ ഊരിയെടുത്തു. ഇതോടെ ഇരുവരും ചേരിതിരിഞ്ഞ് അടിയും ബഹളവുമായി. സംഘര്‍ഷത്തില്‍ തുളസീമന്ദിരത്തില്‍ അഭിലാഷി(24)ന് നെറ്റിക്കു പരിക്കേറ്റു. ഇതിനിടെയാണ് യുവാക്കള്‍ വന്ന ബൈക്കിനു തീയിട്ടത്.



പെട്രോള്‍ ടാങ്ക് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്ക് പൂര്‍ണമായി കത്തിയമര്‍ന്നു.

അഭിലാഷിന്റേതാണ് ബൈക്ക്. വിവരമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. ബൈക്കിലെത്തിയ യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ തമ്മില്‍ നേരത്തേയും ഇത്തരത്തില്‍ അടിപിടി ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു.

Content Highlights: clash between locals and bikers in sasthamcotta kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented