മാതാപിതാക്കൾ ഇനിയില്ല; മൃതദേഹത്തിന് മുമ്പിൽ പൊട്ടിക്കരഞ്ഞ് കുട്ടികൾ, ആശ്വസിപ്പിക്കാനാതെ ബന്ധുക്കൾ


• ലിജയുടെ മൃതദേഹം ഊത്തിക്കര തൊണ്ടിമൂലയിൽ കുടുംബത്തിലെത്തിച്ചപ്പോൾ വാവിട്ടുകരയുന്ന മക്കളും ബന്ധുക്കളും, ലിജയും സാജനും

കിഴക്കമ്പലം: പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ കുടുംബത്തിലെ മൂന്നു കുഞ്ഞുങ്ങളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടുനിൽക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും സാധിച്ചില്ല.

ലിജയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ ബന്ധുക്കളും പ്രദേശവാസികളും കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കുട്ടികളെ ആശ്വസിപ്പിക്കാൻ അധ്യാപകർക്കായില്ല. പിതാവിന്റെയും മാതാവിന്റെയും ആത്മഹത്യയും കൊലപാതകവും മൂന്നു കുഞ്ഞുങ്ങളെ അനാഥരാക്കി.

കിഴക്കമ്പലത്തെ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിലും സെയ്ന്റ് ആന്റണീസ് എൽ.പി.യിലുമായി എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന അനഘ, ആര്യൻ, അനീഷ എന്നിവരാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. 14 വർഷം മുമ്പാണ് മാതാപിതാക്കളായ ലിജയും ഒഡിഷ സ്വദേശി സാജനും തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. തുടർന്ന്, ഇവർ ലിജയുടെ ഊത്തിക്കരയിലെ വീട്ടിലായിരുന്നു താമസം. കലഹമാണ് ഇരുവരുടെയും മരണത്തിലേക്കെത്തിച്ചത്. മൂന്നു കുട്ടികളും അമ്മ ലിജയുടെ ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയേണ്ടിവരും.

ഭാര്യയെ കഴുത്തറുത്ത് കൊന്ന് അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ

കിഴക്കമ്പലം: മലയാളിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം അതിഥി തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പള്ളിക്കര ഊത്തിക്കര ഭാസ്കരന്റെ മകൾ ലിജ (41) യെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ഒഡിഷ സ്വദേശി സക്രൂ (സാജൻ-40) വിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ടുമാസമായി ഭർത്താവുമായി അകന്ന് താമസിക്കുകയായിരുന്നു ലിജ. തിങ്കളാഴ്ച രാത്രി ഭർത്താവ് ലിജ താമസിക്കുന്ന സ്ഥലത്ത് വരികയും അടുക്കളവശത്തിരുന്ന് ഇവർ സംസാരിക്കുകയും ചെയ്തു. അതിനിടെയാണ് കത്തികൊണ്ട് കഴുത്തിന് വീശിയത്.

ഉച്ചത്തിലുള്ള ശബ്ദവും നായയുടെ കുരയും കേട്ട് സഹോദരി ചെന്നു നോക്കുമ്പോൾ അടുക്കളയിൽ ലിജ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് അടുത്തുള്ളവർ ഓടിയെത്തി ലിജയെ ആദ്യം പഴങ്ങനാട് ആശുപത്രിയിലേക്കും അവിടെ നിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കും കൊണ്ടുപോയി. മെഡിക്കൽ ട്രസ്റ്റിൽ എത്തുംമുമ്പ് ലിജ മരിച്ചു.

രണ്ടുമാസം മുമ്പ് അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഇയാൾ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുന്നതിനിടെ മൂത്തമകളുടെ തലയിൽ കൊണ്ട് ചതവ് ഏറ്റിരുന്നു. ഇതിൽ പോലീസ് കേസെടുത്തിരുന്നങ്കിലും പിന്നീട് ഇവർ കേസ് പിൻവലിച്ചു.

രണ്ടുദിവസം മുമ്പ് ലിജയുടെ വീട്ടിൽ സാജൻ എത്തി കുട്ടികൾക്കായി 5000 രൂപ നൽകി. തിങ്കളാഴ്ച രാത്രിയിലും കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. സംഭവത്തെ തുടർന്ന് രാത്രി പോലീസും നാട്ടുകാരും സാജനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് വീട്ടിൽ നിന്ന് അധികം അകലെയല്ലാതെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പരിസരത്തുനിന്ന് കത്തിയും കണ്ടെത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ, പെരുമ്പാവൂർ എ.എസ്.പി. അനൂജ് പലിവാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മക്കൾ: വിദ്യാർഥികളായ അനഘ, ആര്യൻ, അനീഷ. അമ്മ: കൗസല്യ. ലിജയുടെ മൃതദേഹം അത്താണി ശ്മശാനത്തിൽ വൈകീട്ട് സംസ്‌കരിച്ചു. സാജന്റെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. ഒഡിഷയിലെ ബന്ധുക്കളെ അറിയിച്ചതായും അവർ എത്തുന്ന മുറയ്ക്ക് തുടർ നടപടികളുണ്ടാകുമെന്നും കുന്നത്തുനാട് പോലീസ് അറിയിച്ചു.

Content Highlights: clash between husband and wife - husband kills wife in kizhakkambalam and suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented