ഫോണ്‍വിളിയിലുണ്ടായ തര്‍ക്കം, ഓച്ചിറയില്‍ ഗുണ്ടകള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ക്ക് വെട്ടേറ്റു


പ്രതീകാത്മക ചിത്രം

ഓച്ചിറ: ഗുണ്ടകള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഓച്ചിറ, മേമന അനന്ദുഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (32), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന്‍ (26) എന്നിവര്‍ക്ക് വെട്ടേറ്റു.

വെട്ടുകത്തിക്കു കഴുത്തിനും പുറത്തും വലതുകൈക്കും വെട്ടേറ്റ അനന്ദുവിന്റെ നില ഗുരുതരമാണ്. വലതുകൈ വെട്ടേറ്റു തൂങ്ങിയ നിലയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ വെട്ടേറ്റ പങ്കജിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ഓച്ചിറ കല്ലൂര്‍മുക്കിനുസമീപമായിരുന്നു അക്രമം.

സംഭവത്തില്‍ കായംകുളം സ്വദേശികളായ ഷാന്‍, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവരുടെ പേരില്‍ ഓച്ചിറ പോലീസ് കേസെടുത്തു. ഓരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളും സുഹൃത്തുക്കളുമാണിവര്‍. ഷാനും പങ്കജുമായി ഫോണില്‍ സംസാരിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

രക്തംവാര്‍ന്ന് റോഡുവക്കില്‍ കിടന്ന അനന്ദുവിനെ ഓച്ചിറ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

Content Highlights: clash between goons in ochira kollam three injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented