കഞ്ചാവ് വിറ്റ ലാഭം നൽകിയില്ല; സുഹൃത്തിന്റെ അമ്മയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം;അറസ്റ്റ്


സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടിൽ ആദർശ് എന്ന വടിവാൾ അച്ചുവിനെ ഒരു വധശ്രമക്കേസിൽ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലിബിൻ ബേബി

തൊടുപുഴ: കമ്പിപ്പാലം ഭാഗത്ത് കഞ്ചാവ് പൊതികൾ വിറ്റ ലാഭത്തെ ചൊല്ലിയുള്ള വിരോധത്തിൽ സുഹൃത്തിന്റെ വീട്ടിൽ കയറി അമ്മയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. തൊടുപുഴ കോലാനിയിൽ പഞ്ചവടിപ്പാലം ഭാഗത്തുള്ള കുളത്തൂർ വീട്ടിൽ ലിബിൻ ബേബി( 23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

ആന്ധ്രയിൽനിന്ന്‌ കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാൽവർ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാൾ അത് പങ്കുവെയ്ക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് തർക്കവും വിരോധവും തുടങ്ങിയത്. തുടർന്ന് ലാഭത്തിൻന്റെ തുക ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവർസംഘം നാലാമനെ കാണാഞ്ഞതിനെ തുടർന്ന് ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടിൽ ആദർശ് എന്ന വടിവാൾ അച്ചുവിനെ ഒരു വധശ്രമക്കേസിൽ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബർ 13-ന് നടന്ന സംഭവമായിരുന്നെങ്കിലും പ്രതികൾ ഒളിവിൽ പോയതിനാൽ ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.

കേസിലെ അവശേഷിക്കുന്ന പ്രതിയെയും അറസ്റ്റ് ചെയ്യുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ വർഷങ്ങളായി അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഡിവൈ.എസ്.പി. എം.ആർ.മധുബാബു പറഞ്ഞു.

Content Highlights: clash between friends after sold marijuana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented