Screengrab: Mathrubhumi News
പാലക്കാട്: കപ്പൂരില്‍ ടര്‍ഫ് ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ തമ്മില്‍ കൂട്ടത്തല്ല്. തിങ്കളാഴ്ച രാത്രി കപ്പൂര്‍ കൂനംമുച്ചിയിലെ ഫുട്ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തിനിടെയാണ് ഇരുവിഭാഗം കാണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൊടിക്കാംകുന്നിലെയും കുമ്പിടിയിലെയും ടീമുകള്‍ തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ റഫറി ഫൗള്‍ അനുവദിക്കാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആദ്യം ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനുപിന്നാലെയാണ് രണ്ടുടീമുകളുടെയും ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏകദേശം അരമണിക്കൂറോളം സംഘര്‍ഷം നീണ്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ടര്‍ഫ് മാനേജര്‍ക്കോ മറ്റുള്ളവര്‍ക്കോ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ടര്‍ഫ് ഫുട്ബോള്‍ മത്സരത്തിന് വിലക്കില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. അതിനാലാണ് മത്സരത്തിന് അനുമതി നല്‍കിയതെന്നും ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: clash between fans during turf football match in kappur palakkad
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..