കുടുംബശ്രീയില്‍ സ്ത്രീകളുടെ തര്‍ക്കം ഏറ്റെടുത്ത് ഭര്‍ത്താക്കന്മാര്‍; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി


സുഭാഷ്, ഷാജി

പരവൂര്‍(കൊല്ലം): പൂതക്കുളത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമണങ്ങളില്‍ രണ്ടുപേരെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇടയാടി കായലരികത്തുവീട്ടില്‍ സുഭാഷ് (29), ഈഴംവിള കവിതാവിലാസത്തില്‍ ഷാജി (39) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒരുമാസംമുമ്പ് കുടുംബശ്രീയിലെ അയല്‍വാസികളായ രണ്ടു സ്ത്രീകള്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം ഏറ്റെടുത്ത് അവരുടെ ഭര്‍ത്താക്കന്‍മാരും സുഹൃത്തുക്കളും ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞദിവസം ഇരുകൂട്ടരും അങ്കണവാടിക്കുസമീപം ഏറ്റുമുട്ടി. മൂന്നു സ്ത്രീകളുള്‍പ്പെടെ പത്തോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നു. രണ്ട് കേസുകളിലായി 10 പേര്‍ക്കെതിരേയാണ് കേസെടുത്തത്. എസ്.ഐ.മാരായ നിതിന്‍ നളന്‍, എ.ഗോപകുമാര്‍, എ.എസ്.ഐ. പ്രദീപ്, സി.പി.ഒ.മാരായ സായിറാം, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: clash after verbal conflict in kudumbasree meeting in paravur kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented