കസ്റ്റഡിയിലെടുത്ത സിപിഒ ടി.വി. പ്രദീപ് | Screengrab : News Video
കാസര്‍കോട്: വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കേസെടുത്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രദീപിനെതിരെ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തും സിറ്റി പോലീസ് സ്‌റ്റേഷനിലും കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. സ്ത്രീകളെ കടന്നുപിടിയ്ക്കാന്‍ ശ്രമിക്കുക, സ്ത്രീകള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രദീപിനെതിരെ കേസ് നിലവിലുള്ളത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ്‌സേനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരുന്നത്. പ്രദീപിനെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.
Content Highlights: Civil police officer taken into custody, remanded, Kasarkode, Crime News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..