'പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നത്'; ആദ്യ ഉത്തരവും വിവാദത്തില്‍


കഴിഞ്ഞദിവസം സിവിക് ചന്ദ്രനെതിരായ മറ്റൊരു പീഡനക്കേസില്‍ ഇതേ കോടതി നടത്തിയ പരാമര്‍ശവും വിവാദത്തിലായിരുന്നു.

സിവിക് ചന്ദ്രൻ | ഫയൽചിത്രം | ഫോട്ടോ: പി.കൃഷ്ണപ്രദീപ്/ മാതൃഭൂമി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവും വിവാദത്തില്‍. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന നിരീക്ഷണമാണ് വിവാദത്തിലായത്. പട്ടികജാതിക്കാരിയാണെന്ന അറിവോടയല്ല ലൈംഗികാതിക്രമം നടന്നതെന്നും അതിനാല്‍ പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങള്‍ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എല്‍സി ബുക്കും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കഴിഞ്ഞദിവസം സിവിക് ചന്ദ്രനെതിരായ മറ്റൊരു പീഡനക്കേസില്‍ ഇതേ കോടതി നടത്തിയ പരാമര്‍ശവും വിവാദത്തിലായിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ ലൈംഗികപീഡന പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകള്‍ വിലയിരുത്തിയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. 75 വയസ്സായ, ശാരീരികാവശതയുള്ള ഒരാള്‍ നിര്‍ബന്ധപൂര്‍വം മടിയിലിരുത്തി മാറിടത്തില്‍ സ്പര്‍ശിച്ചെന്നത് അവിശ്വസനീയമാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കുന്നെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു.

കോടതിയുടെ പരാമര്‍ശം വിവാദമായതോടെ വിവിധകോണുകളില്‍നിന്ന് ഇതിനെതിരേ വിമര്‍ശനമുയര്‍ന്നു. സംഭവം ദേശീയതലത്തിലടക്കം വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷനും കോടതിയുടെ പരാമര്‍ശത്തെ അപലപിച്ചു. കോടതിയുടെ ഉത്തരവ് നിര്‍ഭാഗ്യകരമാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: civic chandran rape case court order makes controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented