സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലംമാറ്റത്തിനെതിരേ ജഡ്ജി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി


ബിനില്‍/ മാതൃഭൂമി ന്യൂസ്

Photo: mathrubhumi

കൊച്ചി: സ്ഥലംമാറ്റ ഉത്തരവിനെതിരേ മുന്‍ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്. കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന അദ്ദേഹത്തിന് ലേബര്‍ കോടതിയിലാണ് പുതിയ ചുമതല നല്‍കിയത്. ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഈ ഉത്തരവിനെതിരേ കൃഷ്ണകുമാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബര്‍ കോടതിയിലേതെന്നും അതിനാല്‍ സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. ഒരു മുതിര്‍ന്ന ന്യായാധിപന്‍ എന്നനിലയില്‍ കൃഷ്ണകുമാര്‍ ഈ ഉത്തരവ് പാലിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Content Highlights: civic chandran case judge s krishnakumar plea rejects by high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented