വീട്ടിൽനിന്ന് സാധനം മാറ്റാനെത്തി പെൺകുട്ടിയെ കയറിപ്പിടിച്ചു; CITU തൊഴിലാളി അറസ്റ്റിൽ


ആക്രമണത്തിനിരായായ യുവതി മാനസിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു.

പ്രതീകാത്മകചിത്രം| Photo: AFP

തിരുവനന്തപുരം: സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി സ്ത്രീപീഡനക്കേസിൽ അറസ്റ്റിൽ. വഞ്ചിയൂർ ആലുംമൂട് ജഷ്‌നിലെ കയറ്റിറക്ക് തൊഴിലാളി വട്ടപ്പാറ സ്വദേശിയും വഞ്ചിയൂരിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ആശോകനെ(52)യാണ് തിരുവോണദിവസം വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.

വീട് മാറുന്നതിനു സാധനം മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിനിരായായ യുവതി മാനസിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു.

തുടർന്ന് വഞ്ചിയൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്ത്‌ റിമാൻഡ് ചെയ്യുകയായിരുന്നു.

എന്നാൽ പ്രതിയെ രക്ഷിക്കാൻ ചില നേതാക്കൾ രംഗത്തെത്തിയതായും ആരോപണമുണ്ട്. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസ് വരുന്ന മേഖലയിലെ തൊഴിലാളിയാണ് ഇയാൾ. സാധാരണ അറസ്റ്റ് വിവരങ്ങൾ ചിത്രം സഹിതം കമ്മിഷണർ ഓഫീസിൽനിന്ന് പത്രങ്ങൾക്ക് നൽകാറുണ്ടെങ്കിലും ഈ അറസ്റ്റ് വിവരം രഹസ്യമാക്കി വയ്ക്കാനാണ് വഞ്ചിയൂർ പോലീസും സിറ്റി പോലീസ് കമ്മിഷണർ ഓഫീസും ശ്രമിച്ചത്.

Content Highlights: citu worker arrested by rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented