ഗോവയില്‍നിന്ന് വാങ്ങി, എല്ലാം സ്വന്തം ഉപയോഗത്തിന്; ഹാഷിഷ് ഓയിലുമായി സിനിമ ഫോട്ടോഗ്രാഫര്‍ പിടിയില്‍


മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍.മനോജിന്റെ നിര്‍ദ്ദേശം പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് 2.30 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍നിന്നും കണ്ടെടുത്തത്.

ആൽബിൻ ആന്റണി

ദേവികുളം: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് ദേവികുളം പോലീസിന്റെ പിടിയിലായി. ആലപ്പുഴ പഴവീട്, കളര്‍കോട് പഴയംപിള്ളി വീട്ടില്‍ ആല്‍ബിന്‍ ആന്റണി (26) യെയാണ് പിടികൂടിയത്.

ബുധനാഴ്ച മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍.മനോജിന്റെ നിര്‍ദ്ദേശം പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് 2.30 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍നിന്നും കണ്ടെടുത്തത്.



ഗോവയില്‍നിന്നും 3000 രൂപ വില നല്കി ഒരുവിദേശിയില്‍നിന്നും വാങ്ങിയതാണ് എന്നാണ് ലഭിച്ച മൊഴി. ഇത് സ്വന്തം ഉപയോഗത്തിനാണെന്നും ഇയാള്‍ പറഞ്ഞു. സിനിമ മേഖലയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു വരുന്നയാളാണ്. ദേവികുളം എസ്.ഐ. എം.എന്‍.സുരേഷ്, എ.എസ്.ഐ. സജയ് പി.മങ്ങാട്, എസ്.സി.പി.ഒ. രാജേഷ് പി., സി.പി.ഒ.മാരായ അനസ്, ഡോണ്‍ കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: cinema still photographer arrested with hashish oil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented