അശോക്
തിരൂര്‍: കഞ്ചാവ് കടത്തിയ കേസില്‍ കൊല്ലം കൊട്ടിയം ചിറവിള പുത്തന്‍വീട്ടില്‍ അശോകിനെ (സുമിത്ത്-22) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാമേഖലയില്‍ അസിസ്റ്റന്റ് ക്യാമറാമാനാണ് ഇയാള്‍.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തിരൂര്‍ ആലിങ്ങലില്‍വെച്ചാണ് വാഹനത്തില്‍നിന്ന് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. അന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ തിരൂര്‍ പോലീസ് മാര്‍ച്ചില്‍ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിര്‍ദേശപ്രകരം തിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് അശോകിനെ തമ്പാനൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
Content Highlights: cinema cameraman arrested ganja case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..