Photo: Twitter/ANI
മുംബൈ: അധോലോക കുറ്റവാളി രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് മുംബൈയില്‍ ആറുപേര്‍ അറസ്റ്റില്‍. മുംബൈ മലാദിലാണ് ഛോട്ടാരാജന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഛോട്ടാ രാജന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരി 14,15 തീയതികളിലാണ് കബഡി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്നാണ് സംഘാടകര്‍ കഴിഞ്ഞദിവസം പോസ്റ്ററുകളും സ്ഥാപിച്ചത്. സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ കബഡി മത്സരം റദ്ദാക്കി.
അറസ്റ്റിലായ ആറുപേര്‍ക്കും എതിരേ പണം തട്ടിയെടുത്തതിന് കേസെടുത്തതായും പോലീസ് അറിയിച്ചു. ഛോട്ടാ രാജന് സോഷ്യല്‍ ഓര്ഗനൈസേഷന് എന്ന പേരില്‍ ഇവര്‍ നാട്ടുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ഇതിനാണ് കേസെടുത്തതെന്നും പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: chotta rajan birthday wishing and kabaddi match poster in mumbai six arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..