പ്രതീകാത്മക ചിത്രം / AFP
ജോധ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്തസംവിധായകന്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ സനം ഗില്‍(23) എന്നയാളെയാണ് ജോധ്പുര്‍ പോലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടിയത്. നാലുവര്‍ഷം മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഒമ്പത് വയസ്സുകാരിയുടെ മാതാവാണ് നൃത്തസംവിധായകനെതിരേ പരാതി നല്‍കിയത്. 2018 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോള്‍ സ്‌കൂളില്‍വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അടുത്തിടെ സ്‌കൂളില്‍നിന്ന് 'ഗുഡ് ടച്ചും ബാഡ് ടച്ചും' എന്താണെന്ന് കുട്ടി പഠിച്ചിരുന്നു. ഇതോടെയാണ് നാലുവര്‍ഷം മുമ്പ് നൃത്തസംവിധായകനില്‍നിന്ന് നേരിട്ടത് ബാഡ് ടച്ചാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മാതാവിനോട് അന്ന് നടന്ന കാര്യങ്ങള്‍ തുറന്നുപറയുകയും ഇവര്‍ പോലീസിനെ സമീപിക്കുകയുമായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.
നാലുവര്‍ഷം മുമ്പ് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികളെ നൃത്തം പഠിപ്പിക്കാനായാണ് പ്രതി സ്‌കൂളിലെത്തിയത്. നൃത്ത പരിശീലനത്തിന് ശേഷം ശൗചാലയത്തിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നു. തുടര്‍ന്ന് ശൗചാലയത്തില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറത്തുപറയരുതെന്നും ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അത് താന്‍ അറിയുമെന്നും ഇതിനായി ഒരു 'റിമോട്ട്' തന്റെ കൈയിലുണ്ടെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പീഡനവിവരം കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ സ്‌കൂളില്‍നിന്ന് ലഭിച്ച ക്ലാസുകളില്‍നിന്നാണ് താന്‍ നേരിട്ടത് ലൈംഗികപീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെ എല്ലാകാര്യങ്ങളും മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു.
നൃത്തസംവിധായകനായ പ്രതി, ജിംനേഷ്യത്തിലെ പരിശീലകന്‍ കൂടിയാണെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളുടെ കുടുംബം ജോധ്പുരിലാണ് താമസിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: choreographer arrested for raping minor girl in jodhpur rajasthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..