ഇസ്രയേലിൽ കോടികളുമായി മലയാളികൾ മുങ്ങി, പണം തട്ടിയത് പെർഫെക്ട് ചിട്ടിയുടെമറവിൽ; പരാതിയുമായി നിക്ഷേപകർ


ലിജോ ജോർജ്, ഷൈനി ഷിനിൽ

ജറുസലേം: ഇസ്രയേലിൽ 50 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. തൃശ്ശൂർ ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജ് മയ്യനാട് തിരുവനന്തപുരം സ്വദേശി ഷൈനി ഷിനിലുമാണ് മലയാളികളിൽ നിന്ന് പണം തട്ടി നാടുവിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ജറുസലേം പോലീസിലും ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കും കേരള പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ഇസ്രയേലിൽ വർഷങ്ങളായി പെർഫെക്ട് ചിട്ടി എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ഇവർ. 350ലേറെ പേരിൽ നിന്ന് 2022 ഫെബ്രുവരി വരെ ഇവർ പണം പിരിച്ചു കൊണ്ടിരുന്നതായാണ് പരാതിയിൽ പറയുന്നത്. പലരിൽ നിന്നായി ഇത്തരത്തിൽ ഇവർ 20 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.

വൻ വാഗ്ദാനങ്ങളായിരുന്നു ഇവർ നൽകിയിരുന്നത് എന്നത് കൊണ്ട് തന്നെ പലരും ഇവരുടെ കെണിയിൽ അകപ്പെടുകയായിരുന്നു. ഇവർ പണം തട്ടിയെടുത്ത് ഇസ്രയേൽ വിട്ടതിന് ശേഷമാണ് പരാതിക്കാർ വിവരമറിയുന്നത്. പണം നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനാകാതെ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

Content Highlights: chit fund fraud malayalees trapped in israel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented