'കുട്ടികള്‍ അച്ഛനെതിരേ പറയുന്ന മൊഴി എന്തിന് അവിശ്വസിക്കണം';ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം


രാജന്‍ തന്റെ ഭാര്യ ശശികല(46)യെയാണ് 15-ഉം 13-ഉം വയസ്സുള്ള മക്കളുടെ മുന്നിലിട്ട് കുത്തി ക്കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ശശികല | Screengrab: Mathrubhumi News

തിരുവനന്തപുരം: ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയം തോന്നിയതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം.

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ചിറയിന്‍കീഴ് അഴൂര്‍ കീഴേക്കുന്നില്‍ രാജനെ ശിക്ഷിച്ചത്.



2018 ഓഗസ്റ്റ് 18-ന് രാത്രി എട്ടുമണിക്കായിരുന്നു സംഭവം. രാജന്‍ തന്റെ ഭാര്യ ശശികല(46)യെയാണ് 15-ഉം 13-ഉം വയസ്സുള്ള മക്കളുടെ മുന്നിലിട്ട് കുത്തി ക്കൊലപ്പെടുത്തിയത്. കേസില്‍ മറ്റ് ദൃക്സാക്ഷികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്വന്തം അച്ഛനെതിരേ പറയുന്ന മൊഴി എന്തിന് കോടതി അവിശ്വസിക്കണമെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി മുഖ്യമായി പരിഗണിച്ചത്.

കൊല്ലപ്പെട്ട ശശികലയുടെ മകനും മകള്‍ക്കും സര്‍ക്കാര്‍, ഇരകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാര നിധിയില്‍നിന്ന് അര്‍ഹമായ ധനസഹായം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി.

Content Highlights: chirayinkeezhu sasikala murder case accused get life imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented