കുട്ടികളെ പൂട്ടിയിട്ട് മര്‍ദിച്ച് അവശരാക്കും; ചൈല്‍ഡ് ലൈന് രഹസ്യവിവരം;പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത


മർദനമേറ്റ് കുട്ടിയുടെ പുറത്ത് മുറിവുകളുണ്ടായ നിലയിൽ,മുഹമ്മദ് ബഷീർ

പെരിന്തല്‍മണ്ണ: എട്ടും ഒന്‍പതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. തൂത ഒലിയത്ത് തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീറി(35)നെയാണ് പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈല്‍ഡ് ലൈനില്‍നിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോഡ്രൈവര്‍ ആയ പ്രതി സ്ഥിരമായി ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങള്‍ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കുട്ടികളെ വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കും. കേബിള്‍ വയറുകൊണ്ടും ചൂരലുകൊണ്ടും മര്‍ദിച്ച് അവശരാക്കും. തുടര്‍ന്ന് മുറി പൂട്ടി ഓട്ടോയുമായി പുറത്തുപോവും. തിരിച്ചുവരുമ്പോഴാണ് പൂട്ടിയിട്ട മുറി തുറന്നുകൊടുക്കുന്നത്. കേബിള്‍ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്. ബാലനീതി നിയമപ്രകാരമാണ് കേസ്.

സ്ത്രീധനപീഡനത്തിന് ഭാര്യ നല്‍കിയ പരാതിയിലും മുഹമ്മദ് ബഷീറിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് നാട്ടില്‍ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒന്നരയാഴ്ച മുമ്പാണ് കുട്ടികള്‍ മാതാവിന്റെ വീട്ടിലേക്ക് മാറിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ സംഭവത്തില്‍ ഇടപെടുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തത്.

Content Highlights: Children will be locked up, beaten police arrested father


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented