പ്രതീകാത്മക ചിത്രം | ANI
ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടി ഗോത്രവര്‍ഗ പഞ്ചായത്തില്‍ ശൈശവ വിവാഹം. 15 വയസ്സുകാരിയെ 47-കാരന്‍ വിവാഹം കഴിച്ചതായാണ് റിപ്പോർട്ട്. ഒരുമാസം മുമ്പായിരുന്നു വിവാഹച്ചടങ്ങ്. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു.
പെണ്‍കുട്ടിയുടെ അമ്മയും ഇവരുടെ മൂന്നാമത്തെ ഭര്‍ത്താവും ചേര്‍ന്നാണ് വിവാഹം നടത്തിയതെന്നാണ് വിവരം. ഒരുമാസമായി പെണ്‍കുട്ടി 47-കാരനൊപ്പമാണ് താമസം. കഴിഞ്ഞവര്‍ഷം വരെ പെണ്‍കുട്ടി സ്‌കൂളില്‍ പഠനം നടത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയും വിവാഹം കഴിപ്പിച്ചയക്കുകയുമായിരുന്നു. അതേസമയം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Content Highlights: child marriage in idukki idamalakkudi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..