മരിച്ച ജിഷ്ണു, സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യം
കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലില്‍ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണം എന്നാണ് അന്വേഷണസംഘം പറയുന്നത്.
ജിഷ്ണുവിന്റെ തലയോട്ടിയ്ക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു. വലതു വാരിയെല്ലില്‍ അഞ്ചെണ്ണം പൊട്ടി ശ്വാസകോശത്തില്‍ കയറിയ നിലയിലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിഷ്ണുവിനെ അവശനിലയില്‍ കണ്ട സ്ഥലത്തും സമീപത്തും ഫൊറന്‍സിക് സംഘം പരിശോധന നടത്തി.
അതേസമയം, നല്ലളം സ്റ്റേഷനില്‍ നിന്നെത്തിയ പോലീസുകാരുടെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജിഷ്ണുവിന്റെ കുടുംബം.
കല്‍പ്പറ്റ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി പോലീസ് ജിഷ്ണുവിനെ തേടി വീട്ടിലെത്തിയത്. ഈ സമയം ജിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മയുടെ ഫോണില്‍ നിന്ന് ജിഷ്ണുവിനോട് സംസാരിച്ച് പോലീസ് തിരിച്ചു പോവുകയായിരുന്നു. ഇതിന് ശേഷമാണ് ജിഷ്ണുവിനെ വീട്ടിലേക്കുള്ള വഴിയില്‍ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Content Highlights: cheruvannur jishnu death crime branch says no mystery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..