ആലപ്പുഴ: ചേര്‍ത്തല കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലെ കാന്റീന് തൊഴിലാളിയായിരുന്ന മണ്ണഞ്ചേരി കാട്ടുങ്കല്‍ ഡൊമനിക്കി(ബാബു-50)നെ കൊലപ്പെടുത്തിയ കേസില പ്രതി തണ്ണീര്‍മുക്കം 18-ാംവാര്‍ഡില്‍ പുത്തന്‍വെളി വീട്ടില്‍ അനില്‍കുമാറിന് (47) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ.
പിഴസംഖ്യ മരിച്ച ബാബുവിന്റെ ആശ്രിതര്‍ക്ക് നല്‍കാനാണ് ജഡ്ജി എ.ഇജാസ് വിധിച്ചത്. 2011 ഡിസംബര്‍ 29-ന് രാത്രി 10.40-നാണ് സംഭവം. ഭക്ഷണം കഴിച്ചശേഷം ബീഫ് കറിക്ക് വില കൂടുതലാണെന്ന് പറഞ്ഞ് അനില്‍കുമാര്‍ സപ്ലൈയറായ ഡൊമനിക്കിനോട് വഴക്കിട്ടു. പുറത്തിറങ്ങുംവഴി സംഘട്ടനമായി. കുത്തേറ്റ ഡൊമനിക് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ.രമേശന്, അഭിഭാഷകനായ പി.പി.ബൈജു എന്നിവര്‍ ഹാജരായി. 28 സാക്ഷി മൊഴി രേഖപ്പെടുത്തിയ കോടതി 22 രേഖകളും ഒന്‍പത് തൊണ്ടിവസ്തുക്കളും തെളിവാക്കി.
Content Highlights: cherthala murder case; accused gets life imprisonment
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..