ഫുട്‌ബോള്‍ താരത്തിന്റെ മരണം: അഞ്ചുപേര്‍ക്കെതിരേ കേസ്, ഡോക്ടര്‍മാര്‍ ജാമ്യം തേടി കോടതിയില്‍


കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ ഡോ. സോമസുന്ദരവും ഡോ. പോളും മുന്‍കൂര്‍ജാമ്യംതേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

പ്രിയ | Photo: twitter.com/AskAnshul

ചെന്നൈ: ചികിത്സപ്പിഴവിനെത്തുടര്‍ന്ന് ഫുട്ബോള്‍താരം പ്രിയ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. സോമസുന്ദരം, ഡോ. പോള്‍ രാംശങ്കര്‍ എന്നിവര്‍ക്കും അനസ്തറ്റിസ്റ്റ്, ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് നഴ്സ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വകുപ്പ് മാറ്റുകയും ചെയ്തു. സംശയാസ്പദമായ മരണത്തിനുപകരം മരണത്തിന് കാരണമായ കൃത്യവിലോപം എന്നാണ് മാറ്റിയത്. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ചികിത്സപ്പിഴവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കേസിന്റെ വകുപ്പ് മാറ്റിയത്. ആദ്യം ഡോ. സോമസുന്ദരത്തിനും ഡോ. പോള്‍ രാംശങ്കറിനും എതിരായി മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാലിപ്പോള്‍ മൂന്ന് പേരെക്കൂടി പ്രതികളാക്കിയിരിക്കുകയാണ്. കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ ഡോ. സോമസുന്ദരവും ഡോ. പോളും മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസില്‍ അന്വേഷണം തുടങ്ങിയതേയുള്ളൂ. ഇപ്പോള്‍ത്തന്നെ തങ്ങളെ കുറ്റക്കാരായി ചിത്രീകരിക്കുകയാണ്. പോലീസ് കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി നിശ്ചയിക്കുന്ന ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിക്കാമെന്നും വ്യക്തമാക്കി. ഒട്ടേറെ പേര്‍ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പ്രിയയ്ക്ക് ശസ്ത്രക്രിയ നടത്തിയ ദിവസം മറ്റുരണ്ട് പേര്‍ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

സംഭവം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ മറുപടി നല്‍കാമെന്നും അറിയിച്ചുവെങ്കിലും മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. പകരം ഇവരുടെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

Content Highlights: chennai young football player priya death case against five persons


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented