റെയില്‍വേ പ്ലാറ്റ്‌ഫോമിലെ കൊലപാതകം: മൂന്നുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി


ഐ.ടി. ജീവനക്കാരിയായിരുന്ന സ്വാതി(24) നുങ്കമ്പാക്കം റെയില്‍വേ പ്ലാറ്റ്ഫോമില്‍വെച്ച് 2016 ജൂണ്‍ 24-നാണ് ഒരു യുവാവ് കുത്തിക്കൊന്നത്

File Photo

ചെന്നൈ: പ്ലാറ്റ്ഫോമില്‍വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ദക്ഷിണ റെയില്‍വേയില്‍നിന്ന് മൂന്നുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആറു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സ്വാതിയുടെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് വഴിവെച്ചതെന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.

ഐ.ടി. ജീവനക്കാരിയായിരുന്ന സ്വാതി(24) നുങ്കമ്പാക്കം റെയില്‍വേ പ്ലാറ്റ്ഫോമില്‍വെച്ച് 2016 ജൂണ്‍ 24-നാണ് ഒരു യുവാവ് കുത്തിക്കൊന്നത്.

പട്ടാപ്പകല്‍ അരുംകൊല നടന്നിട്ടും മറ്റുള്ള യാത്രക്കാരെല്ലാം മൂകസാക്ഷികളായി നിന്നത് നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു. രണ്ടുമണിക്കൂര്‍ അനാഥമായിക്കിടന്ന ശേഷമാണ് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മകളുടെജീവന്‍ നഷ്ടപ്പെടാന്‍ കാരണം റെയില്‍വേയുടെയും റെയില്‍വേ പോലീസിന്റെയും അനാസ്ഥയാണെന്ന് കാണിച്ചാണ് മാതാപിതാക്കളായ കെ. സന്താനകൃഷ്ണനും എ. രംഗനായകിയും ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു നഷ്ടപരിഹാരമായി മൂന്നുകോടി രൂപ നല്‍കണമെന്ന് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സ്വാതിയുടേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്നും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് റെയില്‍വേ വാദിച്ചു.

സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പി. രാംകുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വിചാരണകാത്ത് റിമാന്‍ഡില്‍ കഴിയവേ ജയിലില്‍വെച്ച് സ്വയം ഷോക്കേല്‍പ്പിച്ച് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

Content Highlights: chennai techie swathy murder case petition for compensation from railway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented