മുഹമ്മദ് ഫസൽ
വരന്തരപ്പിള്ളി: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വൈവാഹിക സൈറ്റുകള്‍ വഴി വിവാഹാലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയിരുന്നയാള്‍ അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36) ആണ് അറസ്റ്റിലായത്. അമല്‍ എന്ന പേരില്‍ വ്യാജമായി പാസ്പോര്‍ട്ടും ആധാറും ഉണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാള്‍ വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് വിവാഹാലോചനകള്‍ നടത്തി പരിചയപ്പെടുന്ന യുവതികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
വരന്തരപ്പിള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളത്ത് പറവൂര്‍ സ്വദേശിനിയില്‍നിന്ന് ഏഴ് ലക്ഷം രൂപ തട്ടിച്ചതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കൊല്ലം സൈബര്‍ പോലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അടുത്തദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന് പറഞ്ഞു.
Content Highlights: cheats many women, 36 year old arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..