വാഹനം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; പ്രതിയായ പോലീസുകാരന്‍ AR ക്യാമ്പില്‍ മരിച്ചനിലയില്‍


റാന്നി അങ്ങാടി സ്വദേശിനിയുടെ വാഹനം പണയപ്പെടുത്തി 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് ബിനുകുമാര്‍.

ബിനുകുമാർ | Screengrab: Mathrubhumi News

പത്തനംതിട്ട: വഞ്ചനാകേസില്‍ പ്രതിയായ പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്‌റ്റേഷനിലെ സി.പി.ഒ. കൊക്കാത്തോട് സ്വദേശി ബിനുകുമാറിനെയാണ് പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

റാന്നി അങ്ങാടി സ്വദേശിനിയുടെ വാഹനം പണയപ്പെടുത്തി 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് ബിനുകുമാര്‍. കേസില്‍ പ്രതിയായതോടെ മൂന്നാഴ്ചയായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.



റാന്നി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അങ്ങാടി സ്വദേശിനിയുമായി ബിനുകുമാര്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ ഇടനിലക്കാരനായി സ്ത്രീക്ക് വാഹനം വാങ്ങിനല്‍കി. എന്നാല്‍ ഈ വാഹനം ഉപയോഗിച്ചിരുന്നത് ബിനുകുമാറായിരുന്നു. പിന്നീട് ഈ വാഹനം ഉടമ അറിയാതെ പണയംവെച്ച് 13 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി.

സംഭവത്തില്‍ ബിനുകുമാറിനെതിരേ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ എ.ആര്‍. ക്യാമ്പിലെത്തി ബിനുകുമാര്‍ ജീവനൊടുക്കിയത്. മൃതദേഹം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ബിനുകുമാറിന്റെ ഭാര്യ വിദേശത്താണ്. രണ്ടുമക്കളുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: cheating case accused policeman commits suicide in pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented