'ആദായനികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തി,വീട്ടുകാര്‍ നോക്കിനില്‍ക്കെ സ്വര്‍ണവും പണവുമായി കടന്നു'


ഹാരിസ്

ആലുവ: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍. കണ്ണൂര്‍ ശങ്കരനല്ലൂര്‍ നെഹാല മഹല്‍ ഹാരിസി (52) നെയാണ് റൂറല്‍ എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാള്‍. മൂന്നു മാസത്തോളമായി ഡല്‍ഹി, മുംെബെ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് കണ്ണൂരെത്തിയപ്പോഴാണ് പിടികൂടിയത്.

കൂത്തുപറമ്പില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍. ഹാരിസിന്റെ ഭാര്യ സുഹറയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. ജൂണ്‍ അഞ്ചിനാണ് കവര്‍ച്ച നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ബാങ്ക് ജങ്ഷനിലുള്ള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ എന്നു പറഞ്ഞ് അഞ്ചുപേര്‍ എത്തിയത്.

പരിശോധന നടത്തി വീട്ടില്‍നിന്ന് അമ്പതു പവനോളം സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു.

വീട്ടിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്.ഐ. അബ്ദുള്‍ റൗഫ്, സി.പി.ഒ.മാരായ കെ.ആര്‍. രാഹുല്‍, മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം. മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlights: cheated with name of Income Tax officials-arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented