യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വീടിനുള്ളില്‍; വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പ്


സാന്ദ്ര

മറ്റത്തൂര്‍(തൃശ്ശൂര്‍): ആറുമാസം മുമ്പ് വിവാഹിതയായ യുവതിയെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോടാലി നീരാട്ടുകുഴിദേശത്ത് നാരായണമംഗലത്ത് വീട്ടില്‍ സാന്ദ്ര(20)യാണ് മരിച്ചത്.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ബിന്ദു ബാങ്കില്‍ പോയിരിക്കുകയായിരുന്നു. രണ്ടുമണിയോടെ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

സഹോദരന്‍ സച്ചിനെ ഫോണില്‍ വിളിച്ചതുപ്രകാരം സച്ചിന്റെ കൂട്ടുകാരന്‍ എത്തി വാതില്‍ കല്ലുകൊണ്ട് ഇടിച്ചുതുറന്നപ്പോഴാണ് അമ്മ അകത്തുകയറിയത്.

തുടര്‍ന്നാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹത്തിനരികില്‍ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തി. ഭര്‍ത്താവ് വിബിന്‍ അപകടത്തില്‍ പരിക്കേറ്റ് കുറച്ചുനാള്‍ സാന്ദ്രയുടെ വീട്ടിലായിരുന്നു. രണ്ടാഴ്ചയായി വെറ്റിലപ്പാറയിലുള്ള വീട്ടിലാണ്.

സാന്ദ്രയുടെ അച്ഛന്‍ പ്രദീപ് വിദേശത്താണ്. തഹസില്‍ദാര്‍ രാജു, ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, സി.ഐ. മിഥുന്‍, എസ്.ഐ.മാരായ ഡേവിഡ്, സാംസണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Content Highlights: charred body of a woman found in her home in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented