ദൃശ്യം മോഡല്‍ കൊല: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം കൊലയ്ക്ക് കാരണം, രണ്ടുപേര്‍ കൂടി പിടിയില്‍


അറസ്റ്റിലായ പ്രതികളെ ചങ്ങനാശ്ശേരിയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്ന് പോലീസ് പിടികൂടിയത്. കൃത്യം നടത്താന്‍ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ എത്തിച്ച പ്രതികളുമായി പോലീസ് വ്യാഴാഴ്ച തെളിവെടുപ്പും നടത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് ചങ്ങനാശ്ശേരി എ.സി. കോളനിയിലെ മുത്തുകുമാറിന്റെ വീട്ടില്‍ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ പോലീസ് പിടികൂടി.

കൊല്ലപ്പെട്ട ബിന്ദുകുമാറിന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്കുപിന്നിലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം എസ്.പി. കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മൂന്ന് സി.ഐ.മാരും എസ്.ഐ.മാരും അടങ്ങുന്ന 20-അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

Content Highlights: changanassery drishyam model murder case two more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented