ആ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍; ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്തു, പരിശോധന


Photo: Special Arrangement

ചാലക്കുടി: രണ്ടരവര്‍ഷം മുമ്പ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. നോര്‍ത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച തന്നെ വീണ്ടും അടക്കം ചെയ്യും.

ഡെന്‍സിയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. നിലമ്പൂരില്‍ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഡെന്‍സിയുടെ മരണത്തിലും വെളിപ്പെടുത്തലുണ്ടായത്.

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ പദ്ധതിപ്രകാരം ഡെന്‍സിയെയും കുന്ദമംഗലം സ്വദേശി ഹാരിസിനെയും അബുദാബിയില്‍വെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഷൈബിന്റെ കൂട്ടാളികളുടെ വെളിപ്പെടുത്തല്‍.

പ്രവാസി വ്യവസായിയായ ഹാരിസിനെയും ഇദ്ദേഹത്തിന്റെ ജീവനക്കാരിയായ ഡെന്‍സിയെയും 2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇരുവരെയും കൊലപ്പെടുത്തിയ പ്രതികള്‍, സംഭവം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു.

പിന്നീട് നാട്ടുവൈദ്യന്റെ കൊലപാതകവിവരം പുറത്തറിഞ്ഞ സമയത്താണ് അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്ത വിവരങ്ങളും പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഹാരിസിന്റെ മൃതദേഹവും പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡെന്‍സിയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.

മൃതദേഹം പുറത്തെടുത്തത് കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസ്...

ചാലക്കുടി സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍നിന്ന് ഡെന്‍സി ആന്റണിയുടെ മൃതദേഹം പുറത്തെടുത്തത് കോഴിക്കോട് ഒളവണ്ണ സ്വദേശി അബ്ദുള്‍ അസീസ്. പോലീസിന്റെ ആവശ്യപ്രകാരമാണ് അബ്ദുള്‍ അസീസ് ചാലക്കുടിയിലെത്തിയത്. ഇതേ കേസില്‍ നേരത്തെ ഹാരിസിന്റെ മൃതദേഹം പുറത്തെടുത്തതും അബ്ദുള്‍ അസീസായിരുന്നു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും മറവുചെയ്യാനും എത്തുന്ന അസീസ് തന്റെ 17-ാം വയസ് മുതല്‍ ഈ സേവനപാതയിലുണ്ട്. ഇത്രയും കാലത്തിനിടെ ഈ 57-കാരന്‍ കൈകാര്യം ചെയ്തത് മൂവായിരത്തിലേറെ മൃതദേഹങ്ങളാണ്. ദുരൂഹ മരണങ്ങളിലും നാളുകളേറെ കഴിഞ്ഞ് ജലാശയങ്ങളില്‍ പൊങ്ങിയ മൃതദേഹങ്ങളും യാതൊരു മടിയും കൂടാതെ അസീസ് പുറത്തെടുക്കും.

അതിനാല്‍തന്നെ എവിടെയെങ്കിലും അപകടങ്ങളുണ്ടായാലോ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കേണ്ടി വന്നാലോ പോലീസും അസീസിനെ തേടിയെത്തും. അതിനാലാണ് ചാലക്കുടിയിലേക്കും പോലീസ് അസീസിനെ വിളിപ്പിച്ചത്.


Content Highlights: chalakkudy densi antony death police exhumed body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented