Screengrab: Mathrubhumi News
ചാലക്കുടി: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ സിന്തറ്റിക് സ്റ്റാമ്പ് വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം വിപുലമാക്കി. സ്ത്രീകളെ കേന്ദ്രീകരിച്ച് മാരക മയക്കുമരുന്ന് വില്‍പ്പന ആദ്യമായിട്ടാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. പുരുഷനായ ആവശ്യക്കാരനെക്കൊണ്ട് ഷീലയെ ഫോണില്‍ വിളിച്ചുവരുത്തി, സ്‌കൂട്ടറില്‍ പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്നിന് ആവശ്യക്കാരായി സ്ത്രീകളും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പട്ടണത്തില്‍ ഭേദപ്പെട്ടനിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് ഏറെ ഉപഭോക്താക്കളുണ്ട്. അടുത്തദിവസം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് എക്‌സൈസ് തീരുമാനം.
ചാലക്കുടി നോര്‍ത്തില്‍ നന്തിലത്തിന് എതിര്‍വശത്ത് ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമ ചാലക്കുടി നായരങ്ങാടി സ്വദേശിനി കാളിയങ്കര വീട്ടില്‍ ഷീല (51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവരുടെ സ്‌കൂട്ടറിലെ ബാഗില്‍ ഒളിപ്പിച്ചനിലയില്‍ മാരക മയക്കുമരുന്നായ 12 സ്റ്റാമ്പാണ് കണ്ടെത്തിയത്.
Content Highlights: chalakkudy, drugs,chalakkudy beauty parlour,beauty parlour drugs,lsd stamps
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..