വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു(ഇടത്ത്) വീട്ടിൽ സംഭവം നടന്ന സ്ഥലം(വലത്ത്) | Screengrab: Mathrubhumi News
തൃശ്ശൂര്‍: പുലര്‍ച്ചെ വീട്ടുവളപ്പില്‍ കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചു. മോഷണം ചെറുക്കാനും കള്ളന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുമുള്ള ശ്രമത്തിനിടെ വീട്ടമ്മ മോഷ്ടാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു. തൃശ്ശൂര്‍ തിരൂരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
തിരൂര്‍ ആലപ്പാടന്‍ വീട്ടില്‍ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. പുലര്‍ച്ചെ അഞ്ചരയോടെ അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയില്‍ ചക്ക നന്നാക്കുകയായിരുന്നു സീമ. ഇതിനിടെയാണ് കള്ളന് എത്തി കഴുത്തില്‍ പിടിച്ചത്. തുടര്‍ന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ ചെറുക്കാന്‍ ശ്രമിച്ചു. മോഷ്ടാവിന്റെ വിരലില്‍ കടിക്കുകയും ചെയ്തു. എന്നാല്‍ വീട്ടമ്മയെ തള്ളിമാറ്റി കള്ളന് ഓടിരക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന്റെ വിരല്കടിച്ചതോടെ വീട്ടമ്മയുടെ ഒരു പല്ല് അടര്‍ന്നുവീണിരുന്നു. വായിലാകെ ചോരയുമായി ഇവര്‍ കള്ളന്റെ പിറകെ അല്പദൂരം ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നാലെ വീട്ടമ്മയുടെ കരച്ചില് കേട്ടെത്തിയതോടെയാണ് വീട്ടിലുള്ള മറ്റുള്ളവരും സമീപവാസികളും സംഭവമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കള്ളനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: chain snatching in tirur thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..