കേരളം ഞെട്ടിയ അരുംകൊല; ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മോചനദ്രവ്യം ആവശ്യപ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതിക്ക് ഇരട്ട ജീവപര്യന്തം. ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാംപ്രതി അന്തമാന്‍ റങ്കയ്യത്ത് ദ്വീപ് സ്വദേശി മുഹമ്മദലിയെ തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 10,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കുറ്റങ്ങളിലാണ് ജീവപര്യന്തം വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സനില്‍കുമാറാണ് പ്രതിയുടെ ശിക്ഷ വിധിച്ചത്. കേസില്‍ മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നേപ്പാള്‍ സ്വദേശിയായ ദീപക് ആണ് കേസിലെ ഒന്നാംപ്രതി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

2005 ഒക്ടോബറിലാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥിയായിരുന്ന ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്തമാനില്‍ അധ്യാപകനായ ബംഗാള്‍ സ്വദേശി ബസുദേവ് മണ്ഡലിന്റെ മകന്‍ ശ്യാമള്‍ മണ്ഡലിനെ ഒക്ടോബര്‍ 13-ാം തീയതി മുതലാണ് കാണാതായത്. തുടര്‍ന്ന് ശ്യാമള്‍ മണ്ഡല്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടയക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ബസുദേവ് മണ്ഡലിന് ഫോണ്‍ വന്നു. മകനെ കാണാതായതിന് പിന്നാലെ ബസുദേവ് മണ്ഡല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ബംഗാളിലെ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വന്ന വിവരവും പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് അന്വേഷണത്തെ ഭയന്ന പ്രതികള്‍ വിദ്യാര്‍ഥിയെ കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളുകയായിരുന്നു.

2005 ഒക്ടോബര്‍ 23-ന് കോവളം വെള്ളാര്‍ ഭാഗത്തെ റോഡരികിലാണ് വിദ്യാര്‍ഥിയുടെ അഴുകിയനിലയിലുള്ള മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനയില്‍ കൊല്ലപ്പെട്ടത് ശ്യാമള്‍ മണ്ഡലാണെന്ന് സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളോ ശാസ്ത്രീയ തെളിവുകളോ വ്യക്തമായി ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് സി.ബി.ഐ. അന്വേഷണസംഘം ആശ്രയിച്ചത്. സി.ബി.ഐ.ക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ. ആന്റണി ഹാജരായി.

പിതാവിന്റെ സുഹൃത്തിനോട് പക; ഇരയാക്കിയത് മകനെ

തിരുവനന്തപുരം: അന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്നു കേരളത്തിലെത്തി 26-കാരനായ മുഹമ്മദാലി ഒരുക്കിയ പ്രതികാരത്തിന്റെ ക്രൂരമായ ആസൂത്രണമാണ് ശ്യാമള്‍ മണ്ഡല്‍ കൊലപാതകം. ബസുദേവ് മണ്ഡലിനോടുള്ള പക കാരണമാണ് അദ്ദേഹത്തിന്റെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകനെ കൊലപ്പെടുത്താന്‍ മുഹമ്മദാലി തീരുമാനിച്ചത്. അന്തമാനിലെ മുന്‍ അധ്യാപകനും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് സമിതി എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു ബസുദേവ്. മുഹമ്മദലിയുടെ അന്തമാനിലെ ഹോട്ടല്‍ ബിസിനസ് തകര്‍ന്നപ്പോള്‍, മുഹമ്മദലിയുടെ പിതാവ് കുഞ്ഞുകണ്ണ് സുഹൃത്തായ ബസുദേവില്‍നിന്നു പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ബസുദേവിനോടുള്ള പകയ്ക്ക് കാരണമായത്.

Content Highlights: cet student syamal mandal murder case verdict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented