ആഡംബരജീവിതത്തിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ ATM തട്ടിപ്പ്; പിടിച്ചത് 271 ATM കാര്‍ഡുകള്‍


എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാനറിയാത്തവരെ മുതലെടുത്താണ് പ്രഭു തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം | Photo: AP

ചെന്നൈ: ചെന്നൈയില്‍ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ച് പണംതട്ടിയെടുത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ആവഡി ടാങ്ക് ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്ററായ പ്രഭുവാണ് (55) പിടിയിലായത്. ഇയാളില്‍നിന്ന് 271 വ്യാജ എ.ടി.എം. കാര്‍ഡുകള്‍ പിടിച്ചെടുത്തു.

എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാനറിയാത്തവരെ മുതലെടുത്താണ് പ്രഭു തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. പണം പിന്‍വലിക്കാനോ, പിന്‍നമ്പര്‍ മാറ്റാനോ അറിയാത്തവരെ സഹായിക്കാനെന്ന പേരില്‍ ഒപ്പംകൂടുന്ന പ്രഭു അവരുടെ പാസ്വേഡ് മനസ്സിലാക്കി കാര്‍ഡുകള്‍ സ്വന്തമാക്കും. പകരം അതേ ബാങ്കിന്റെതെന്നുതോന്നിക്കുന്ന വ്യാജകാര്‍ഡുകള്‍ അവര്‍ക്കു തിരികെനല്‍കും.

അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം ലഭിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടകാര്യം അറിയുക. എം.കെ.ബി. നഗറില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരി ജാക്വിലിന്‍ (24) നല്‍കിയ പരാതിയിലാണ് പ്രഭു പിടിയിലായത്. എം.കെ.ബി.നഗര്‍ അംബേദ്കര്‍ കോളേജ് റോഡിനുസമീപത്തെ എ.ടി.എമ്മില്‍ പിന്‍ സെറ്റുചെയ്യാന്‍ പുതിയകാര്‍ഡുമായി എത്തിയതായിരുന്നു ജാക്വിലിന്‍. സാങ്കേതികതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് പിന്നില്‍നിന്നിരുന്ന ആളോട് സഹായം അഭ്യര്‍ഥിച്ചു. അയാള്‍ എ.ടി.എം. കാര്‍ഡ് വാങ്ങി പിന്‍ സെറ്റ് ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍നിന്ന് 40,000 രൂപ പിന്‍വലിച്ചതായി ജാക്വിലന്‍ അറിയുന്നത്.

ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജ എ.ടി.എം. കാര്‍ഡ് തട്ടിപ്പാണെന്നും വ്യക്തമായി. തുടര്‍ന്ന് എം.കെ.ബി. നഗര്‍ പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി. ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. തുടര്‍ന്ന് പ്രഭുവിനെ അറസ്റ്റുചെയ്തു. 271 വ്യാജ എ.ടി.എം. കാര്‍ഡുകളും കണ്ടെത്തി. ജാക്വിലിനില്‍നിന്ന് മോഷ്ടിച്ച എ.ടി.എം. കാര്‍ഡും ഇതിലുണ്ടായിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുനടത്തിയതെന്ന് പ്രഭു മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

Content Highlights: central government employee arrested for atm fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented