30 സെ.മീ വീതിയുള്ള തൂണ്‍ വിടവിലൂടെ നൂഴ്ന്ന് അകത്തേക്ക്, ക്ഷേത്ര മോഷ്ടാക്കളുടെ CCTV ദൃശ്യം


സിസിടിവി ദൃശ്യം

കാഞ്ഞങ്ങാട്: ചുറ്റിലും ഗ്രിൽസ് കമ്പികൾ. പൂട്ടു പൊളിക്കാതെ അകത്തേക്കുകടക്കാൻ കണ്ടത് ഒറ്റ വഴി മാത്രം. അതാകട്ടെ,ഭണ്ഡാരത്തൂണുകൾക്കിടയിലുള്ള ചെറിയൊരു വിടവ്. 30 സെന്റീമീറ്റർ വീതിയും അത്രതന്നെ നീളവുമുള്ള വിടവിലൂടെ മോഷ്ടാക്കൾ രണ്ടുപേർ അകത്ത്‌ കടക്കുന്നു. കാഞ്ഞങ്ങാട് കുന്നുമ്മൽ അയ്യപ്പക്ഷേത്രത്തിലെ കവർച്ചശ്രമമാണ് സി.സി.ടി.വി.യിൽ വ്യക്തമായി കണ്ടത്.

വെള്ളിയാഴ്ച പുലർച്ചെ 1.15. രണ്ടുപേർ ക്ഷേത്രത്തിന്‌ മുന്നിലെത്തി. ആദ്യം അകത്തേക്ക്‌ ടോർച്ചടിച്ചുനോക്കി. അതിനുശേഷം ഭണ്ഡാര വിടവിലൂടെ ഒരാൾ മലർന്നുകിടന്ന് അകത്തേക്ക്‌ കടന്നു. പിന്നാലെ രണ്ടാമത്തെയാളും എങ്ങിനെയോ ഇത്ര ചെറിയ വിടവിലൂടെ നൂഴ്‌ന്നിറങ്ങി.

രണ്ടു സി.സി.ടി.വി. ക്യാമറകൾ തല്ലിപ്പൊളിച്ചു. ഭണ്ഡാരം പൊളിക്കാനൊന്നും കഴിഞ്ഞില്ല. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമം. ഒന്നും കിട്ടാതെ ഇറങ്ങിയ ഇവർ തൊട്ടടുത്ത ലഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെത്തി. ഇവിടത്തെ ഒരു സി.സി.ടി.വി. ക്യാമറ തകർത്തു. വിഷ്ണുമൂർത്തിയുടെ പള്ളിയറയ്ക്കു മുൻപിലുണ്ടായിരുന്ന സ്റ്റീൽ ഭണ്ഡാരം പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന പണം കവർന്നു.

മേൽശാന്തി സുരേഷ് ഭട്ട് നട തുറക്കാനെത്തിയപ്പോഴാണ് ഗുളികൻ തറയിൽ ക്യാമറയുടെ ഭാഗങ്ങൾ കണ്ടത്. തുടർന്ന് ക്ഷേത്ര ഭരണാധികാരികളെയും പോലീസിനെയും വിവരമറിയിച്ചു. ഹൊസ്ദുർഗ് പോലീസെത്തി സി.സി.ടി.വി. ക്യാമറ പരിശോധിച്ചു.

അതിനിടെ കാട്ടുകുളങ്ങര കുതിര ഭഗവതി ക്ഷേത്രത്തിലും കവർച്ച നടന്നതായി വിവരം ലഭിച്ചു. ഇവിടത്തെ ഭണ്ഡാരം പൊളിച്ച് പണം കവർന്നിട്ടുണ്ട്. ഇവിടെയും ഇതേ മോഷ്ടാക്കളാണ് കയറിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.

• കാഞ്ഞങ്ങാട് കുന്നുമ്മൽ അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരത്തൂണുകളുടെ വിടവിലൂടെ മോഷ്ടാക്കൾഅകത്തേക്ക്‌ കടക്കുന്നു

Content Highlights: CCV VISUALS OF TEMPLE ROBBERY

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented