പണം തട്ടാന്‍ കള്ളന് താക്കോല്‍ കൈമാറി 15കാരി, കാര്യം തിരക്കിയ പിതാവിനോട് മകള്‍ പറഞ്ഞത് പീഡനവിവരം


പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയില്‍ പെണ്‍കുട്ടി വീണു എന്ന് മനസ്സിലാക്കിയ യുവാവ് പിതാവിന്റെ ലോക്കര്‍ റൂമിലെ താക്കോല്‍ ആവശ്യപ്പെടാന്‍ തുടങ്ങി.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

ലുധിയാന: വീടിനോട് ചേര്‍ന്ന ഓഫീസ് റൂമിലെ ലോക്കര്‍ റൂമില്‍ നിന്ന് സ്ഥിരമായി പണം നഷ്ടപ്പെട്ടതോടെയാണ് കല്‍ക്കരി വ്യാപാരി സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടതാകട്ടെ കള്ളന് താക്കോല്‍ കൈമാറുന്ന 15കാരിയായ സ്വന്തം മകളുടെ ദൃശ്യം. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ മകളോട് കാര്യങ്ങള്‍ തിരക്കിയ പിതാവ് അറിഞ്ഞതാകട്ടെ മാസങ്ങളായി മകള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന വിവരം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്.

ലോക്കര്‍ റൂമില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് പതിവായിരുന്നു. എന്നാല്‍ താക്കോല്‍ താന്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തന്നെ ഉണ്ട്. വീട്ടിലുള്ളവര്‍ മാത്രം കയറുന്ന ലോക്കര്‍ റൂമില്‍ നിന്ന് പണം നേഷ്ടമാകുന്നതെങ്ങനെയെന്ന് അറിയാനാണ് സിസിടിവി സ്ഥാപിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മകള്‍ ആണ് താക്കോല്‍ നല്‍കുന്നതെന്ന് മനസ്സിലായി. താന്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട വ്യക്തിയാണ് മോഷ്ടാവെന്ന് മകള്‍ അച്ഛനോട് സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

യുവാവ് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയില്‍ പെണ്‍കുട്ടി വീണു എന്ന് മനസ്സിലാക്കിയ യുവാവ് പിതാവിന്റെ ലോക്കര്‍ റൂമിലെ താക്കോല്‍ ആവശ്യപ്പെടാന്‍ തുടങ്ങി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ കാണാനെത്തുന്ന യുവാവ് താക്കോല്‍ കൈവശമാക്കി ലോക്കര്‍ റൂമില്‍ നിന്ന് ആവശ്യത്തിന് പണമെടുക്കാനും തുടങ്ങി.

പണം നഷ്ടമാകുകയും മകള്‍ പീഡനത്തിന് ഇരയാകുകയും ചെയ്യുന്നുവെന്ന് മനസിലാക്കിയതോടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം വീഡിയോയില്‍ കാണുന്ന യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ദാരേസി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സന്തോക് സിങ് പറഞ്ഞു. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: locker, theft, pocso, rape, crime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented