സൊനാലി ഫൊഗട്ടിനെ നിര്‍ബന്ധിച്ച്  'ലഹരി' കുടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്


മരണത്തിനുമുമ്പ് സൊനാലി കുര്‍ലൈസ് റെസ്റ്റോറന്റിലെ അത്താഴവിരുന്നിലാണ് പങ്കെടുത്തത്.

സൊണാലി ഫൊഗട്ട്

പനാജി; ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് ഗോവയിലെ ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലഹരി കുടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്.കഴിഞ്ഞ ദിവസം നടക്കാന്‍ കഴിയാതെ സൊനാലിയെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലഹരി വസ്തു കുടിപ്പിക്കുന്ന ദൃശ്യവും പുറത്ത് വന്നത്.

കേസുമായി ബന്ധപ്പെട്ട് സൊനാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് സുധീര്‍ സഗ്‌വാന്‍,സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊനാലിയെ നിര്‍ബന്ധിച്ച് ലഹരിമരുന്ന് കഴിപ്പിച്ചതായി പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് വടക്കന്‍ഗോവയിലെ കുര്‍ലൈസ് റെസ്‌റ്റോറന്റ് ഉടമ എഡ്വിന്‍ നൂനസ്, ലഹരിവില്‍പ്പനക്കാരന്‍ ദത്തപ്രസാദ് ഗാവോങ്കര്‍ എന്നിവരെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം വായില്‍ ഒഴിച്ച് കൊടുക്കുന് സിസിടിവി ദൃശ്യം പുറത്തായത്.

മരണത്തിനുമുമ്പ് സൊനാലി കുര്‍ലൈസ് റെസ്റ്റോറന്റിലെ അത്താഴവിരുന്നിലാണ് പങ്കെടുത്തത്. മയക്കുമരുന്ന് നിയമപ്രകാരമുള്ള കുറ്റങ്ങളാണ് എഡ്വിന്റെയും ദത്തപ്രസാദിന്റെയുംപേരില്‍ ചുമത്തിയിട്ടുള്ളത്.വിരുന്നിനിടെ സഹായികളായ സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊനാലിയെ മയക്കുമരുന്ന് മദ്യത്തില്‍ക്കലര്‍ത്തി കുടിപ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയുംപേരില്‍ കൊലപാതകക്കുറ്റമാണ് ചുമത്തിയത്.

മയക്കുമരുന്ന് കലര്‍ത്തിയ മദ്യം കഴിച്ചശേഷം സ്വബോധം നഷ്ടപ്പെട്ടനിലയിലായിരുന്നു സൊനാലിയെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ നാലരയോടെ ശൗചാലയത്തിലേക്കുപോയ മൂന്നുപേരും രണ്ടുമണിക്കൂറിനുശേഷമാണ് റെസ്റ്റോറന്റില്‍ തിരിച്ചെത്തിയത്. സൊനാലിയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: CCTV Shows Sonali Phogat Forced To Drink At Club Hours Before Death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented