കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍: സിബിഐയുടെ 'ഓപ്പറേഷന്‍ മേഘചക്ര', രാജ്യവ്യാപക റെയ്ഡ്


ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സി.ബി.ഐ.യുടെ രാജ്യവ്യാപക റെയ്ഡ്. 'ഓപ്പറേഷന്‍ മേഘചക്ര' എന്നപേരില്‍ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നവരുടെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നവരുടെയും ഉപദ്രവിക്കുന്നവരുടെയും വിവരങ്ങള്‍ ന്യൂസിലന്‍ഡിലെ ഇന്റര്‍പോള്‍ ബ്യൂറോ, സിങ്കപ്പൂര്‍ ബ്യൂറോ വഴി സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു. ഈ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ. രാജ്യവ്യാപക റെയ്ഡ് ആരംഭിച്ചത്.

കഴിഞ്ഞവര്‍ഷം നവംബറിലും സമാനമായരീതിയില്‍ 'ഓപ്പറേഷന്‍ കാര്‍ബണ്‍' എന്നപേരിലും സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ 76 കേന്ദ്രങ്ങളിലായി 2021 നവംബറില്‍ നടത്തിയ റെയ്ഡില്‍ 83 പേരെയാണ് അറസ്റ്റ് ചെയ്തത്.

Content Highlights: cbi operation megha chakra to crack down online child abusers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented