തമിഴ്‌നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിഗ്രഹ മോഷ്ടാക്കളുമായി ബന്ധം; CBI അന്വേഷണം തുടങ്ങി


പൊൻ മാണിക്കവേലും കാദർ ബാഷയും

ചെന്നൈ: വിഗ്രഹമോഷണക്കേസുകള്‍ അന്വേഷിക്കുന്നതിന് തമിഴ്നാട് പോലീസ് രൂപംനല്‍കിയ ഐഡല്‍ വിങ്ങിലെ ഉന്നതര്‍ക്ക് വിഗ്രഹമോഷ്ടാക്കളുമായി ബന്ധമുണ്ടെന്ന പരാതികളില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി.

ഐഡല്‍ വിങ്ങിന്റെ തലവനായിരുന്ന പൊന്‍ മാണിക്കവേലും തിരുവള്ളൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കാദര്‍ ബാഷയും പരസ്പരമുന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ചെയ്തത്.

പൊന്‍ മാണിക്കവേല്‍ ഐഡല്‍ വിങ് മേധാവിയായിരിക്കെ തിരുവള്ളൂര്‍ എസ്.പി.യായിരുന്ന കാദര്‍ ബാഷയെ വിഗ്രഹമോഷണത്തിന് കൂട്ടുനിന്നുവെന്നാരോപിച്ച് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, വിഗ്രഹമോഷ്ടാക്കളുമായി ബന്ധമുള്ളത് ഐ.ജി.യായിരുന്ന പൊന്‍ മാണിക്കവേലിനാണെന്നാരോപിച്ച് കാദര്‍ ബാഷ പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഈ കേസ് പരിഗണിച്ച ഹൈക്കോടതി, കഴിഞ്ഞ ജൂലായില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന്, സി.ബി.ഐ. ഇരുവര്‍ക്കുമെതിരേ അന്വേഷണം തുടങ്ങി.

കുപ്രസിദ്ധ വിഗ്രഹമോഷ്ടാവ് സുഭാഷ് കപൂറുമായും ഇയാളുടെ പ്രാദേശിക ഏജന്റ് ദീനദയാലുമായും പൊന്‍ മാണിക്കവേലിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കാദര്‍ ബാഷയുടെ ആരോപണം.

ഇതു മറച്ചുവെച്ച് പോലീസുദ്യോഗസ്ഥരെയും ഹിന്ദുമതവകുപ്പ് ഉദ്യോഗസ്ഥരെയും പൊന്‍ മാണിക്കവേല്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ബാഷ പറയുന്നു. ഈ പരാതിയില്‍ ശനിയാഴ്ചയാണ് സി.ബി.ഐ. പ്രഥമവിവരറിപ്പോര്‍ട്ട് രജിസ്റ്റര്‍ചെയ്തത്.

പുരാതനവിഗ്രഹങ്ങള്‍ കൊള്ളയടിച്ച് വിദേശത്തേക്കുകടത്തിയ കേസുകളില്‍ പ്രതിയായ സുഭാഷ് കപൂറിനും അഞ്ച് കൂട്ടാളികള്‍ക്കും കുംഭകോണത്തെ കോടതി കഴിഞ്ഞയാഴ്ച 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.ഒട്ടേറെ കേസുകളില്‍ പ്രതിയായ അമേരിക്കന്‍ പൗരത്വമുള്ള സുഭാഷ് കപൂര്‍ ഇപ്പോള്‍ തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലാണുള്ളത്.

തട്ടിക്കൊണ്ടുപോകാന്‍ പോലീസ് സഹായം: സി.ബി.ഐ. അന്വേഷണം തുടങ്ങി

ചെന്നൈ: പോലീസുകാരുടെ സഹായത്തോടെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വത്തു കൈവശപ്പെടുത്താന്‍ ശ്രമിച്ചകേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ചെന്നൈ സിറ്റി പോലീസിലെ മുന്‍ അസിസ്റ്റന്റ് കമ്മിഷണറും മുന്‍ ഇന്‍സ്‌പെക്ടറുമടക്കം 10 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ. പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.

ചെന്നൈയില്‍നിന്നുള്ള വ്യാപാരിയായ രാജേഷ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ അന്വേഷണമാണ് സി.ബി.ഐ.ക്ക് കൈമാറിയിരിക്കുന്നത്. വെങ്കട ശിവ ജ്ഞാനകുമാര്‍, തരുണ്‍ കൃഷ്ണപ്രസാദ്, ശ്രീനിവാസ റാവു, കോടമ്പാക്കം ശ്രീ എന്നിവരും ചില പോലീസുകാരും ചേര്‍ന്ന് തന്നെ നഗരത്തിനടുത്തുള്ള ഫാം ഹൗസില്‍ തടങ്കലില്‍വെച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി തന്റെ സ്വത്ത് ആന്ധ്രാ സ്വദേശികളായ തരുണ്‍ കൃഷ്ണപ്രസാദിന്റെയും ശ്രീനിവാസ റാവുവിന്റെയും പേരിലേക്ക് എഴുതി വാങ്ങിയെന്നുമായിരുന്നു പരാതി. മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശിവകുമാര്‍, മുന്‍ ഇന്‍സ്‌പെക്ടര്‍ ശരവണന്‍, മുന്‍ എസ്.ഐ. പാണ്ഡ്യരാജ് എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.

നേരത്തേ കേസന്വേഷിച്ച തമിഴ്നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് സി.ഐ.ഡി. ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. പോലീസുകാര്‍ പ്രതികളായ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സി.ബി.ഐ.ക്കു കൈമാറിയത്.

Content Highlights: cbi inquiry against tamilnadu police officers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented