ഇദ്രിസ് പാഷയുടെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ | Screengrab: Mathrubhumi News
ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ കന്നുകാലി വ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകമെന്ന് പരാതി. മാണ്ഡ്യ സ്വദേശിയായ ഇദ്രിസ് പാഷയുടെ മരണത്തിലാണ് കുടുംബവും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഗോസംരക്ഷകരായ പുനീത് കീരഹള്ളി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ഇദ്രിസും സഹായികളും ലോറിയില്‍ കന്നുകാലികളുമായി പോകുമ്പോള്‍ ഗോസംരക്ഷകര്‍ ഇവരെ തടഞ്ഞിരുന്നു. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകളടക്കം കാണിച്ചുനല്‍കിയിട്ടും പുനീതിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്രിസിനെ ഉപദ്രവിക്കുകയും അസഭ്യംപറയുകയും പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ക്രൂരമായി ആക്രമിച്ചത്. ഈ മര്‍ദനത്തെത്തുടര്‍ന്നാണ് ഇദ്രിസ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശനിയാഴ്ചയാണ് ഇദ്രിസിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പ്രതിഷേധിച്ചു. പുനീത് കീരഹള്ളിക്കും കൂട്ടാളികള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇദ്രിസിനെ മര്‍ദിച്ച് കൊന്നതാണെന്നും ഇദ്രിസിനെ ജീവനോടെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് പുനീത് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
Content Highlights: cattle trader found dead in ramanagara karnataka family alleges he was killed by cow vigilantes
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..