അഞ്ചുവയസ്സുകാരിയുടെ ബാഗില്‍ വെടിയുണ്ടകള്‍; വിമാനത്താവളത്തില്‍ തടഞ്ഞു, യാത്ര വിലക്കി


ബെംഗളൂരുവിലേക്ക് പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍.

ചെന്നൈ വിമാനത്താവളം | ഫയൽചിത്രം | ഫോട്ടോ: വി.രമേഷ്/ മാതൃഭൂമി

ചെന്നൈ: വിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. കര്‍ണാടകയിലെ വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളുടെ ബാഗില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെടുത്തത്.

ബെംഗളൂരുവിലേക്ക് പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോള്‍ അധികൃതര്‍ കുടുംബത്തെ തടഞ്ഞുനിര്‍ത്തി അഞ്ചു വയസ്സുകാരിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പൊട്ടാത്ത ബുള്ളറ്റ് കണ്ടെത്തിയത്. യാത്ര വിലക്കുകയും അവരെ വിമാനത്താവള പോലീസിനു കൈമാറുകയുംചെയ്തു. തങ്ങള്‍ ഇസ്രയേലിലേക്ക് വിനോദയാത്ര പോയതാണെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥന്‍ മൊഴിനല്‍കി. ബുള്ളറ്റ് വിദേശത്ത് നിര്‍മിച്ചതാണെന്നും വലിയ തോക്കുകളില്‍ ഉപയോഗിക്കുന്ന '9 എം.എം.' ഇനത്തില്‍ പ്പെട്ടതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥനും കുടുംബത്തിനും മുന്നറിയിപ്പ് നല്‍കി.




Content Highlights: catridges found from five year old girl's bag in chennai airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented