അരയില്‍ കെട്ടിയ തുണിബെല്‍റ്റിനുള്ളില്‍ MDMA; തൃശ്ശൂരില്‍ കാറ്ററിങ് സ്ഥാപന ഉടമ അറസ്റ്റില്‍


കാറ്ററിങ് സര്‍വീസിന്റെ മറവില്‍ ഇടയ്ക്ക് ബെംഗളൂരുവില്‍ പോയി എം.ഡി.എം.എ. കൊണ്ടുവന്ന് നാട്ടില്‍ രഹസ്യമായി വില്‍പ്പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു

ഷാനവാസ്

തൃപ്രയാര്‍(തൃശ്ശൂര്‍): രണ്ട് പാക്കറ്റ് എം.ഡി.എം.എ.യുമായി കാറ്ററിങ് സ്ഥാപന ഉടമയെ ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പോലീസും ചേര്‍ന്ന് പിടികൂടി. നാട്ടിക ജുമാ മസ്ജിദിന് തെക്ക് രായംമരക്കാര്‍ ഷാനവാസിനെ(50)യാണ് വീട്ടുപരിസരത്തു നിന്ന് പിടികൂടിയത്.

ഇയാള്‍ വീടിനോടുചേര്‍ന്ന് ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്നുണ്ട്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകര വെച്ച് വലപ്പാട് ചാലുകുളം പള്ളിക്ക് സമീപം പുതിയവീട്ടില്‍ അനസ്(30), കോതകുളം ബീച്ച് പുതിയവീട്ടില്‍ സാലിഹ്(29)എന്നിവരെ എം.ഡി.എം.എ.യുമായി അറസ്റ്റ് ചെയ്തിരുന്നു.



ഇവര്‍ക്ക് എം.ഡി.എം.എ. നല്‍കിയത് ഷാനവാസാണെന്ന് വ്യക്തമായപ്പോഴാണ് ഇയാളെ പിടികൂടിയത്.

ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ കെട്ടിയിരുന്ന തുണിബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന എം.ഡി.എം.എ. കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിര്‍ദേശപ്രകാരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് ജോസ്, ഡാന്‍സാഫ് സി.ഐ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, റൂറല്‍ ഡാന്‍സാഫ് എസ്.ഐ. സ്റ്റീഫന്‍, എ.എസ്.ഐ.മാരായ ജയകൃഷ്ണന്‍, ഷിനില്‍, സീനിയര്‍ സി.പി.ഒ.മാരായ മിഥുന്‍ കൃഷ്ണ, ഷറഫുദ്ധീന്‍, സി.പി.ഒ. മാനുവല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

കാറ്ററിങ് സര്‍വീസിന്റെ മറവില്‍ ഇടയ്ക്ക് ബെംഗളൂരുവില്‍ പോയി എം.ഡി.എം.എ. കൊണ്ടുവന്ന് നാട്ടില്‍ രഹസ്യമായി വില്‍പ്പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: catering agency owner arrested with mdma in triprayar thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented