ബസിൽ കയറി യുവാവ് കണ്ടക്ടറുടെ ബാഗ് കവരുന്ന നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ
മംഗളൂരു: നിർത്തിയിട്ട ബസിൽനിന്ന് കണ്ടക്ടറുടെ ബാഗിലെ പണം കവർന്നയാൾ സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി. മംഗളൂരു നഗരത്തിൽ തിങ്കളാഴ്ചയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിർത്തിയിട്ട ബസിലാണ് കവർച്ച നടന്നത്.
ബസ് ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. കണ്ടക്ടർ തിരിച്ചെത്തി ബസിലെ പെട്ടിയിൽനിന്ന് ബാഗെടുക്കാൻ നോക്കിയപ്പോഴാണ് മോഷണമറിഞ്ഞത്. തുടർന്ന് ബസിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. വെള്ള മുണ്ടുടുത്ത ഒരാൾ ബസിൽ കയറി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ അതിലുണ്ടായിരുന്നു.
എത്ര തുകയാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ബസ് ജീവനക്കാർതന്നെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് മോഷണവിവരം ലോകമറിയുന്നത്. പോലീസിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. മോഷണ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Content Highlights: Cash stolen from parked bus - Video goes viral on social media
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..