ആക്രമിച്ചു, കഴുത്തറുക്കാന്‍ ശ്രമം, ചോരയൊലിച്ച് യുവതിയുടെ വീഡിയോ; TRS നേതാവിനെതിരേ കേസ്


അയാള്‍ എന്റെ ഭാര്യയുടെ ഫോണിലേക്ക് നിരവധിതവണ വിളിച്ചിട്ടുണ്ട്. ദിവസവും പലവട്ടം ഫോണില്‍ വിളിക്കും. നഗ്നനായി വീഡിയോ കോളുകളും ചെയ്തിരുന്നു.

Screengrab: Youtube.com/NTV Telugu

ഹൈദരാബാദ്: യുവതിയെ ആക്രമിക്കുകയും കഴുത്തറുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഹൈദരാബാദിലെ ടി.ആര്‍.എസ്. നേതാവിനെതിരേ പോലീസ് കേസെടുത്തു. ടി.ആര്‍.എസ്. കോര്‍ഡിനേറ്ററും ജൂബിലി ഹില്‍സ് എം.എല്‍.എ.യുടെ പി.എ.യുമായ വിജയ് സിന്‍ഹ റെഡ്ഡിക്കെതിരെയാണ് പഞ്ചഗുട്ട പോലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ വിജയ് സിന്‍ഹ ആക്രമിച്ചെന്ന് ആരോപിച്ച് പഞ്ചഗുട്ട സ്വദേശിയായ നിഷ(35)യാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള നിഷയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നില്‍ വിജയ് സിന്‍ഹയാണെന്നും ഇയാള്‍ ഭാര്യയുടെ സുഹൃത്താണെന്നുമായിരുന്നു നിഷയുടെ ഭര്‍ത്താവിന്റെ പ്രതികരണം.

'ആശുപത്രിയില്‍നിന്ന് രണ്ടോ മൂന്നോ തവണ ഭാര്യ എന്നെ വിളിച്ചിരുന്നു. പോലീസുകാരും ആശുപത്രിയിലുണ്ടായിരുന്നു. ജൂബിലിഹില്‍സ് എം.എല്‍.എ.യുടെ പി.എ.യാണ് ആക്രമിച്ചതെന്നാണ് നിഷ പറയുന്നത്. വിജയ് സിന്‍ഹയും എന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. അയാള്‍ എന്റെ ഭാര്യയുടെ ഫോണിലേക്ക് നിരവധിതവണ വിളിച്ചിട്ടുണ്ട്. ദിവസവും പലവട്ടം ഫോണില്‍ വിളിക്കും. നഗ്നനായി വീഡിയോ കോളുകളും ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ എന്റെ കൈവശമുണ്ട്. പക്ഷേ, വിലാസം തേടിപ്പിടിച്ചെത്തി ആക്രമിച്ചത് അപ്രതീക്ഷിത സംഭവമായിരുന്നു. ഇപ്പോള്‍ ഭാര്യയുടെ ആരോഗ്യനില ഗുരുതരമാണ്. അയാള്‍ എം.എല്‍.എ.യുടെ കൂട്ടാളിയായതിനാല്‍ എനിക്ക് ഭയമുണ്ട്. അവര്‍ക്ക് ഗുണ്ടാസംഘങ്ങളുണ്ട്.'- ഭര്‍ത്താവ് പറഞ്ഞു.

അതേസമയം, തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിജയ് സിന്‍ഹ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്ക് പിന്നില്‍ മുന്‍ ഡെപ്യൂട്ടി മേയറായ ബാബാ ഫസിയുദ്ദീന്‍ ആണെന്നും വിജയ് ആരോപിച്ചു. 'ഞാന്‍ ടി.ആര്‍.എസ്. പാര്‍ട്ടിയുടെ ബോരബാണ്ട ഡിവിഷനിലെ കോര്‍ഡിനേറ്ററാണ്. കഴിഞ്ഞ ആറുവര്‍ഷം മുന്‍ ഡെപ്യൂട്ടി മേയറും ഇപ്പോള്‍ ബോരബാണ്ടയിലെ കോര്‍പ്പറേറ്ററുമായ ബാബാ ഫസിയുദ്ദീന്റെ പി.എ. ആയി പ്രവര്‍ത്തിച്ചു. എന്നാല്‍ പണം തട്ടല്‍ അടക്കമുള്ള അദ്ദേഹത്തിന്റെ പല കള്ളത്തരങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നതോടെ ആ ജോലി വിട്ടു. പിന്നീട് പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എനിക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ പരാതിക്കാരിക്കും ഭര്‍ത്താവിനും ബാബാ ഫസിയുദ്ദീന്‍ മൂന്നുലക്ഷം രൂപ നല്‍കിയ കാര്യം ഒരാഴ്ച മുമ്പ് അറിഞ്ഞിരുന്നു. ഇന്നലെയാണ് ഞാന്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. രാത്രി ഒരുമണിക്ക് ഞാന്‍ ആക്രമിച്ചെന്നാണ് പരാതി. എന്നാല്‍ ആ സമയത്ത് ഞാന്‍ എവിടെയായിരുന്നു എന്നതിന്റെ എന്റെ പക്കല്‍ തെളിവുകളുണ്ട്. എല്ലാ തെളിവുകളും പോലീസിന് കൈമാറും'- വിജയ് സിന്‍ഹ റെഡ്ഡി പറഞ്ഞു.

Content Highlights: case against trs leader for attacking woman and trying to slit her neck


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented