സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്: തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി


സണ്ണി ലിയോൺ | ഫോട്ടോ: പി.ടി.ഐ

കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ ബോളിവുഡ് നടി സണ്ണി ലിയോണും കൂട്ടരും തട്ടിയെടുത്തെന്ന കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജനുവരി ഒന്നുവരെ തുടര്‍ നടപടിയുണ്ടാകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനും മറ്റുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018-19 കാലയളവില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ തന്നെയാണ് പരാതിക്കാരന്‍ പറ്റിച്ചതെന്ന് സണ്ണി ലിയോണ്‍ ആരോപിക്കുന്നു.



2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകര്‍ ഇതിനു 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. 15 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. പിന്നീട് ഷോ 2018 ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26 ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു.

ഈ സമയത്ത് ഷോയുടെ ബെഹറ്‌നിലെയും തിരുവനന്തപുരത്തെയും കോ ഓര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് രംഗത്തു വന്നു. പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീടു പലതവണ ഡേറ്റു മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14 നു വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. ഷോ സംബന്ധിച്ച വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. മാത്രമല്ല. ജനുവരി അവസാനത്തിന് മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ലെന്നും ഹര്‍ജിക്കാരി പറയുന്നു. ഹര്‍ജിക്കാരിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി.വിജയഭാനു ആണ് ഹാജരായത്.

Content Highlights: case against sunny leone kerala highcourt stays further proceedings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented