പ്രതീകാത്മക ചിത്രം | മാതൃഭൂമി
മണ്ണഞ്ചേരി(ആലപ്പുഴ): സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ. നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ ഭാരവാഹികളടക്കം അഞ്ഞൂറോളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. അനധികൃതമായി സംഘം ചേര്‍ന്നതിനും പഞ്ചായത്ത് സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് കേസ്.
ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി, സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസുദ്ദീന്‍, ദേശീയ കമ്മിറ്റിയംഗം പി.പി. മൊയ്തീന്‍കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് റിയാസ് പൊന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി എം. സാലിം, നവാസ് നൈന തുടങ്ങി അഞ്ഞൂറോളം പേരെയാണ് പ്രതി ചേര്‍ത്തത്.
സമ്മേളനത്തിനുപയോഗിച്ച ഉച്ചഭാഷിണികളും കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി പഞ്ചായത്തിന്റെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് ഞായറാഴ്ച വൈകുന്നേരം സമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍, പഞ്ചായത്തിന്റെ അനുവാദം തേടിയിരുന്നില്ലെന്ന് മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതും എസ്.ഐ. കെ.ആര്‍. ബിജുവും പറഞ്ഞു.
Content Highlights: case against sdpi leaders and workers in alappuzha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..