പ്രതീകാത്മക ചിത്രം | Photo: Mathrubhumi
വണ്ടിപ്പെരിയാര്‍(ഇടുക്കി): മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ചെന്ന പരാതിയില്‍ അധ്യാപികയുടെപേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരേയാണ് കേസ്.
വെള്ളിയാഴ്ചയാണ് സംഭവം. ക്ലാസിലിരുന്ന് ഡെസ്‌കില്‍ താളം പിടിച്ചെന്ന് ആരോപിച്ച് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയര്‍ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അമ്മ, വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു.
കുട്ടിയുടെ കവിളിനും തൊണ്ടയ്ക്കും ചെവിക്കും വേദനയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. താനല്ല താളം പിടിച്ചതെന്ന് പീരുമേട് മജിസ്‌ട്രേറ്റിന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഹാജരാകണമെന്നുകാണിച്ച് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്ന് വണ്ടിപ്പെരിയാര്‍ സി.ഐ. ഫിലിപ്പ് സാം പറഞ്ഞു. എ.ഇ.ഒയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിട്ടുമുണ്ട്.
Content Highlights: case against school teacher in vandiperiyar idukki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..