നക്ഷത്ര ആമയെ കടത്തി; വന്യജീവി ഡോക്യുമെന്ററി സംവിധായികക്കെതിരേ കേസ്


ഐശ്വര്യ ശ്രീധർ

മുംബൈ: പനവേലില്‍നിന്ന് പുണെയിലേക്ക് നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വന്യജീവി ചലച്ചിത്ര സംവിധായിക ഐശ്വര്യ ശ്രീധറിന്റെപേരില്‍ വനംവകുപ്പ് കേസെടുത്തു. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് നക്ഷത്ര ആമകള്‍. ചികിത്സയ്ക്കായി ഐശ്വര്യ പുണെയിലെ റെസ്‌ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു.

ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18-ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

നക്ഷത്ര ആമയെ എവിടെനിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്‌ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാന്‍ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പന്‍വേല്‍ ഫാമുടമയില്‍നിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.


Content Highlights: Case against Aishwarya Sridhar, wildlife documentary director


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented