പാലത്തിൽ ഒന്നിച്ചിരുന്നതിന് രൂക്ഷമായി നോക്കി, ആംഗ്യം കാണിച്ചപ്പോൾ മർദ്ദിച്ചുവെന്ന് വിദ്യാർഥികൾ;പരാതി


സി.കെ. അഭിലാൽ/ മാതൃഭൂമിന്യൂസ് 

മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും വാഴക്കുന്നം പാലത്തിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ ഇവരുടെ ഇരുചക്രവാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഈ സമയം സ്ത്രീകളടക്കമുള്ള സംഘം കാറിൽ അതുവഴി പോയി.

Photo: Screengrab/ Mathrubhumi News

പത്തനംതിട്ട: റാന്നിയിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണം. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാർഥികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടു കൂടി ആക്രമണം ഉണ്ടായത്.

മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും വാഴക്കുന്നം പാലത്തിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ ഇവരുടെ ഇരുചക്രവാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഈ സമയം സ്ത്രീകളടക്കമുള്ള സംഘം കാറിൽ അതുവഴി പോയി. വിദ്യാർഥികളുടെ നേരെ ഇവർ രൂക്ഷമായി നോക്കിയപ്പോൾ കൈകൊണ്ട് എന്താണ് ഇത്ര നോക്കാൻ എന്ന അർത്ഥത്തിൽ വിദ്യാർഥികൾ തിരിച്ച് ആംഗ്യം കാണിച്ചു. ഇത് കാറിലുള്ളവർക്ക് പ്രകോപനമുണ്ടാക്കിയെന്നും മുമ്പോട്ട് പോയ കാർ പിന്നോട്ട് വന്ന് കാറിലുള്ള സ്ത്രീ പുറത്തിറങ്ങി തർക്കത്തിലേർപ്പെടുകയുമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.



തർക്കത്തിനിടെ തൊട്ടടുത്തുള്ള ബന്ധുവിനെ ഫോണിൽ കൂടി സ്ത്രീ വിളിച്ചു വരുത്തുകയും വിദ്യാർഥിയെ ആക്രമിക്കുകയുമായിരുന്നു. വിദ്യാർഥികളിൽ ഒരാളെ പാലത്തിൽ നിന്ന് തള്ളി താഴെയിടാൻ ശ്രമിച്ചതായി ആറന്മുള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തർക്കം കണ്ടെത്തിയ സമീപവാസികൾ ഇരുകൂട്ടരേയും പിരിച്ചു വിടുകയായിരുന്നു.

വീതി കുറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടപ്രശ്നങ്ങളാണ് തർക്കത്തിന്റെ തുടക്കത്തിന് കാരണമെന്നാണ് ആറന്മുള പോലീസ് നൽകുന്ന വിശദീകരണം.


Content Highlights: car travellers attack students

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented