മോഷ്ടിച്ച സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കാന്‍ ശ്രമം; കാര്‍ ഷോറൂം ജീവനക്കാരന്‍ അറസ്റ്റില്‍


സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കാൻ ശ്രമിച്ച മോഷണ മുതലുകളുമായി ഇയാളെ പോലീസ് പിടികൂടുന്നത്

ആർ.വിപിൻ

കോട്ടയം: കാർ ഷോറൂമിൽനിന്ന് ലക്ഷങ്ങളുടെ സ്പെയർ പാർട്സുകൾ മോഷ്ടിച്ചുവിറ്റ ജീവനക്കാരൻ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട്, വെള്ളൂത്തുരുത്തി ഛായ വീട്ടിൽ ആർ.വിപിനെ (49) യാണ് ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്.

കോട്ടയം ചവിട്ടുവരിയിലുള്ള പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന്‌ കാർ ക്യാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങി ഒന്നേകാൽ ലക്ഷം രൂപയുടെ പാർട്സുകളാണ് മോഷ്ടിച്ചെടുത്തത്.



സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കാൻ ശ്രമിച്ച മോഷണ മുതലുകളുമായി ഇയാളെ പോലീസ് പിടികൂടുന്നത്.

എസ്.ഐ.മാരായ വിദ്യ, മനോജ് സി.പി.ഒ. സോണി തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

Content Highlights: car showroom employee arrested for trying to sell stollen spare parts worth lakhs in another shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented