വാഹനാപകടം, തര്‍ക്കം; പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറില്‍ വലിച്ചിഴച്ചു


വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിന്നാലെ സ്‌കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി.

Screengrab: Mathrubhumi News

ബെംഗളൂരു: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറില്‍ വലിച്ചിഴച്ചു. തര്‍ക്കത്തിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.

വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിന്നാലെ സ്‌കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. ഇതിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. ഇയാള്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തതോടെ കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ പിറകില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കണ്ടിട്ടും വാഹനം നിര്‍ത്താതെ സ്‌കൂട്ടര്‍ യാത്രികന്‍ മുന്നോട്ടുപോവുകയായിരുന്നു. ഏകദേശം ഒരുകിലോമീറ്ററോളം ദൂരം സ്‌കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ ആളെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.

പരിക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlights: car driver dragged by scooter in bengaluru after an accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented