കാറുകള്‍ കൂട്ടിയിടിച്ചു, ഒരു കാറില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിയോടി; കണ്ടെടുത്തത് 90 കുപ്പി മദ്യം


കൂട്ടിയിടിച്ച ഉടനെ കാഞ്ഞങ്ങാട്ടേക്ക് കാറോടിച്ചവര്‍ താക്കോലുമായി ഓടിരക്ഷപ്പെട്ടു.

കെ. കണ്ണപുരം യോഗശാലയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് പോലീസ് കണ്ടെടുത്ത 90 കുപ്പി മദ്യം

കണ്ണപുരം: കൂട്ടിയിടിച്ച കാറുകളിലൊന്നില്‍നിന്ന് 90 കുപ്പി മദ്യം കണ്ടെടുത്തു. കെ. കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് ഏഴരമണിയോടെയാണ് സംഭവം. കൂട്ടിയിടിച്ച ഒരു കാറിലുണ്ടായിരുന്നവര്‍ താക്കോലെടുത്ത് ഇറങ്ങിയോടി. പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് കാര്‍ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്.

ചെറുകുന്ന് കതിരുവെക്കുംതറയില്‍നിന്ന് ഇരിണാവിലേക്ക് പോകുന്ന കാറില്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് അമിതവേഗത്തില്‍ പോകുന്ന കാര്‍ ഇടിച്ചു. കൂട്ടിയിടിച്ച ഉടനെ കാഞ്ഞങ്ങാട്ടേക്ക് കാറോടിച്ചവര്‍ താക്കോലുമായി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കാറിന്റെ ആളെ സംഭവസ്ഥലത്ത് കാണാത്തതിനാല്‍ കണ്ണപുരം എസ്.ഐ. സി.ജി. സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രെയിന്‍ ഉപയോഗിച്ച് വാഹനം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍നിന്ന് 500 മില്ലിയുടെ അഞ്ച് കെയ്‌സ് (90 കുപ്പി) മാഹിമദ്യം കണ്ടെടുത്തത്.

ഇരിണാവ് ഭാഗത്തേക്ക് പോകുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിക്ക് ചെറിയ പരിക്കുള്ളതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ബക്കളം രാം നിവാസില്‍ ഗ്രീഷ്മയെ (35) ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് മദ്യം കണ്ടെടുത്ത കാറിന്റെ ആര്‍.സി. ഉടമസ്ഥനെന്നും മനു എന്നാളാണ് കാര്‍ ഓടിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്തു.

Content Highlights: car accident in kannur and mahe liquor found from a one car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented